Thursday, June 14, 2007

ജനകീയാസൂത്രണം - ചില സംശയങ്ങള്‍

നമ്മള്‍ ജനകീയാസൂത്രണമൊക്കെ നടപ്പിലാക്കി. നല്ലത് .

സ്വയം പര്യാപ്തരായ ജനങ്ങള്‍.
സ്വയം പര്യാപ്തമായ ഗ്രാമം.
സമ്പത്തിന്റെ വികേന്ദ്രീകൃതമായ ഉപയോഗം.
സോഷ്യലിസ്റ്റ് ചിന്താഗതി.

നല്ല കാര്യങ്ങള്‍.


പക്ഷെ എനിക്ക് ചില സംശയങ്ങള്‍.


ഇതുകൊണ്ട് ജനങ്ങള്‍ അരാഷ്ട്രീയവാദികള്‍* ആകില്ലേ?

എല്ലാം സ്വയം പര്യാപ്തമായാല്‍, ചിന്തകള്‍/പ്രവര്‍ത്തികള്‍ “തന്റെ ഗ്രാമ“ ത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലേ?

“എന്റെ രാജ്യം“ എന്ന ചിന്താഗതി കാലക്രമേണ മരിച്ചുപോകില്ലേ ? “എന്റെ രാജ്യത്തിന് വേണ്ടത് ഇതാണ്“ അല്ലെങ്കില്‍ “എന്റെ രാജ്യം ഇങ്ങനെയായിരിക്കണം” എന്ന ഒരു കാഴ്ചപ്പാടില്ലാത്ത, ആശയങ്ങള്‍ ചിതറിക്കിടക്കുന്ന, സ്വാര്‍ത്ഥരായ (ആ വാക്ക് കുറച്ച് ക്രൂരമാണ്. പക്ഷെ വേറെ വാക്കില്ല) ഒരു ജനതയല്ല്ലേ ബാക്കി ഉണ്ടാവൂ.


നമുക്ക് ചര്‍ച്ച ചെയ്യാം. അറിവുള്ളവര്‍ അഭിപ്രായം പറയട്ടെ.

“ന്നാ തൊടങ്ങ്വല്ലേ...”

* അരാഷ്ട്രീയവാദികള്‍ = പാര്‍ട്ടിക്കാര്‍ അല്ല. രാഷ്ട്രത്തെപറ്റി ഒരു നിലപാടും ഇല്ലാത്തവര്‍ എന്ന അര്‍ത്ഥത്തില്‍.

നമസ്കാരം ബൂലോകമേ

ബൂലോകമെന്ന നദിയില്‍ അലിഞ്ഞൊഴുകാന്‍ ഈ ഒരു തുള്ളി കൂടി.

ആദ്യാക്ഷരം കുറിക്കുന്നു.
അനുഗ്രഹിക്കൂ ഗുരുകാരണവന്മാരേ...